Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jinsha Wins

Malappuram

വെ​ള്ളി മെ​ഡ​ൽ തി​ള​ക്ക​ത്തി​ൽ ജി​ൻ​ഷ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്

പു​ഴ​ക്കാ​ട്ടി​രി: ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ഝാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്പ്രി​ന്‍റ് ക​ടു​ങ്ങ​പു​രം ടീം ​ക്യാ​പ്റ്റ​ൻ ടി. ​ഫാ​ത്തി​മ ജി​ൻ​ഷ കേ​ര​ള​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​യും.

ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ മ​ല​പ്പു​റം ജി​ല്ലാ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​യും മു​ൻ​നി​ര ക​ളി​ക്കാ​രി​യാ​യും ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജി​ൻ​ഷ​ക്ക് ടീ​മി​ലി​ടം നേ​ടി​ക്കൊ​ടു​ത്ത​ത്.

ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ വി.​ സ​ജാ​ത് സാ​ഹി​റാ​യി​രു​ന്നു ജി​ല്ലാ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.

ഗ​വ​ണ്‍​മെ​ന്‍റ് മ​ങ്ക​ട ഉ​പ​ജി​ല്ലാ ഖൊ- ​ഖൊ, ഹോ​ക്കി, ക​ബ​ഡി, ഹാ​ന്‍റ് ബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ലും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​ങ്ങ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ൻ​ഷ, താ​യാ​ട്ട് മു​ഹ​മ്മ​ദ​ലി - സ​ഫി​യ ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. ഡോ.​ മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ൻ റ​സ്‌വി​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള ടീം ​ഇ​ന്ന് റാ​ഞ്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് മ​ത്സ​രം. ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ൻ​ഷ​ക്ക് ടേ​ബി​ൾ ടോ​പ്പ് ക​ടു​ങ്ങ​പു​രം ഹോ​ക്കി സ്റ്റി​ക്കും ഷി​ൻ​ഗാ​ർ​ഡും സ​മ്മാ​നി​ച്ചു.

Latest News

Corehub Up